ഭരണം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് മഹാരാഷ്ട്ര എന്‍സിപി നേതാവ്

Update: 2022-06-23 09:39 GMT

മുംബൈ: മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിന് ഭരണം നഷ്ടപ്പെട്ടാല്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിനുണ്ടാവില്ലെന്ന സൂചന നല്‍കി എന്‍സിപി. ഭരണം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷത്തിരിക്കാനായിരിക്കും തീരുമാനിക്കുകയെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ വ്യക്തമാക്കി.

ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് എന്‍സിപി നേതാവിന്റെ പ്രതികരണം. 

അധികാരം നിലനിര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങളും പെട്ടെന്നുതന്നെ ചെയ്തുതീര്‍ക്കാന്‍ ശരത് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

'ഞങ്ങള്‍ ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. കഴിഞ്ഞ മൂന്ന്‌നാല് ദിവസങ്ങളിലെ സംഭവങ്ങളുടെ വിലയിരുത്തല്‍ നടത്തി. സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് പവാര്‍ സാഹിബ് ഞങ്ങളോട് പറഞ്ഞു. ഉദ്ദവ് താക്കറെയ്‌ക്കൊപ്പം, ഈ സര്‍ക്കാരിനൊപ്പം ഞങ്ങള്‍ നില്‍ക്കും'- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ശിവസേനക്കാണ് നല്‍കിയിരിക്കുന്നത്. അത് ആരുവേണമെന്ന് ശിവസേന തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News