മുംബൈ: കാമുകിയെ കൊന്ന് ചുമരില്‍ ഒളിപ്പിച്ച സംഭവത്തില്‍ മുപ്പതുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഗഢ് ജില്ലയില്‍ ഇന്ന് രാവിലെയാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇയാള്‍ കാമുകിയെ കൊന്ന് ഫ്‌ലാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ചത്.
32 വയസ്സുള്ള സ്ത്രീയുടെ അസ്ഥികൂടം വാന്‍ഗോണ്‍ ഗ്രാമത്തിലെ ഫ്‌ലാറ്റിലെ ചുമരിനുള്ളല്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതിയെ ഇയാള്‍ കൊന്ന് ചുമരിനുള്ളില്‍ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.
യുവാവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും ഇതാണ് കൊലപാതക കാരണമെന്നുമാണ് പോലിസ് കരുതുന്നത്. അഞ്ച് വര്‍ഷത്തോളം ഇരവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21 മുതല്‍ യുവതിയെ കാണാതായതായി പോലിസ് പറഞ്ഞു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കാനായി ബന്ധുക്കള്‍ യുവാവിനെ സമീപിച്ചിരുന്നു. കാമുകി ഗുജറാത്തിലെ വാപിയില്‍ പോയിരിക്കുകയാണെന്നായിരുന്നു ഇയാളുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലിസിനെ സമീപിച്ചത്.
തുടര്‍ന്ന് പൊലിസ് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കാമുകിയെ കൊന്ന് ചുമരിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ചതായി ഇയാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചുമര് പൊളിച്ച് അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. യുവാവിനെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തു. ഫ്‌ളാറ്റില്‍നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് കേസെടുത്തു.