16 ശിവസേന എംഎല്‍എമാര്‍ക്ക് അയോഗ്യതാനോട്ടിസ് അയയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍

Update: 2022-06-24 18:28 GMT

മുംബൈ: മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വല്‍ നാളെ രാവിലെ 16 എംഎല്‍എമാര്‍ക്ക് അയോഗ്യതാ നോട്ടിസ് അയയ്ക്കുമെന്ന് സൂചന. അയോഗ്യത പരിശോധിക്കുന്നതിനുള്ള ഹിയറിങ് തിങ്കളാഴ്ച നടക്കും. മുംബൈയില്‍ സ്പീക്കര്‍ക്കുമുന്നില്‍ എംഎല്‍എമാര്‍ ഹാജരാകേണ്ടിവരും.

നോട്ടിസ് അയക്കുകയെന്നാല്‍ അതിനര്‍ത്ഥം വിമതപക്ഷത്തെ അയോഗ്യരാക്കാനുളള ഉദ്ദവിന്റെ നീക്കം തുടങ്ങിയെന്നാണ്. അതോടെ നോട്ടിസ് ലഭിച്ച ഓരോ എംഎല്‍എയും വ്യക്തിപരമായി സ്പീക്കര്‍ക്കുമുന്നില്‍ ഹാജരാവാന്‍ നിര്‍ബന്ധിതരാവും.

ഷിന്‍ഡെയെ മാറ്റി ലജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാവായി അജയ് ചൗധരിയെ നിയമിച്ചുകൊണ്ടുളള ശിവസേന നേതൃത്വത്തിന്റെ നടപടി സ്പീക്കര്‍ ശരിവച്ചിട്ടുണ്ട്. ഭരത് ഗൊഗാവാലയെ ചീഫ് വിപ്പാക്കി നിയമിച്ച ഷിന്‍ഡെയുടെ നടപടി സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല.

വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കം സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിനുള്ള ഉദ്ദവിന്റെ അവസാന ശ്രമമാണ്.

മുഴുവന്‍ പേരെയും അയോഗ്യരാക്കാതിരിക്കുന്നതുവഴി പുതിയൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒഴിവാക്കാനാവുമെന്നാണ് ഉദ്ദവ് കരുതുന്നത്.

അതേസമയം ഷിന്‍ഡെപക്ഷം ഇനിയൊരു തിരിച്ചുവരവില്ലെന്ന് തീര്‍ത്തുപറഞ്ഞിട്ടുണ്ട്.

Tags:    

Similar News