സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന 22 സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര സൈബര്‍ സെല്‍

Update: 2022-04-20 01:41 GMT

മുംബൈ: സമൂഹത്തില്‍ സ്പര്‍ധയും വിദ്വേഷവും പരത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്ല്.

22 അക്കൗണ്ടുകളാണ് നീക്കം ചെയ്യുക. അതില്‍ 20 എണ്ണം ട്വിറ്റര്‍ അക്കൗണ്ടും ഓരോന്ന് വീതം ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളാണ്.

സൈബര്‍ സെല്ലിന്റെ കീഴിലുളള 48 പോലിസ് സ്‌റ്റേഷനുകളില്‍ സ്പര്‍ധവളര്‍ത്തുന്ന ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സൈബര്‍ സെല്‍ സൂപ്രണ്ട് സഞ്ജയ് ഷിന്‍ട്ര പറഞ്ഞു.

22 അക്കൗണ്ടുകളുടെ വിവരം ഇതിനകം അറിയിച്ചുകഴിഞ്ഞു. മറ്റുള്ളവയുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ്.

പലതും വ്യാജ സംഘടനകളുടെ പേരിലുളളവയാണ്. ചില അക്കൗണ്ടുകള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.