മഹാരാഷ്ട്ര പ്രതിസന്ധി: ശിവസേന വിമത എംഎല്‍എമാര്‍ക്ക് വൈ പ്ലസ് സുരക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2022-06-27 05:49 GMT

മുംബൈ: വിമത ശിവസേന എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കണമെന്നും കേന്ദ്ര സേനയെ തയ്യാറാക്കി നിര്‍ത്താനുമുള്ള മഹാരാഷ്ട്ര ഗവര്‍ണറുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 15 എംഎല്‍എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു.

ആവശ്യത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ബി എസ് കോഷിയാരി കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ഞായറാഴ്ചവൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 15 വിമതര്‍ക്ക് സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. എംഎല്‍എമാര്‍ ഇപ്പോള്‍ അസമിലെ ഹോട്ടലിലാണ് ഉള്ളത്.

എംഎല്‍എമാര്‍ക്കു മാത്രമല്ല, കുടുംബത്തിനും സുരക്ഷ നല്‍കും.

ജൂണ്‍ 25നാണ് ഗവര്‍ണര്‍ കോഷിയാരി കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് ഭല്ലക്ക് കത്തയച്ചത്. വിമതര്‍ക്ക് സുരക്ഷ നല്‍കണമെന്നും എംഎല്‍എമാരുടെ വീടും ഓഫിസും തകര്‍ക്കുമ്പോള്‍ സംസ്ഥാന പോലിസ്‌സേന മൂകസാക്ഷിയായി നില്‍ക്കുകയാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു.

Tags: