മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 7,089 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 5,35,315 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 165 പേരാണ് രോഗം മൂലം മരിച്ചത്. ആകെ 12,81,896 പേര്‍ രോഗമുക്തരായി. 2,12,439 പേര്‍ ചികില്‍സയിലാണ്. സംസ്ഥാനത്ത് ആകെ 40,514 പേര്‍ മരിച്ചു. മുംബൈയില്‍ 1,620 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 36 മരണവും
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7606 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 70 പേര്‍ മരിച്ചതായും റിപോര്‍ട്ട് ചെയ്തു. 12,030 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മൊത്തം കേസുകള്‍ 7,17,915 ആയി ഉയര്‍ന്നു.