മഹാരാഷ്ട്രയില്‍ പോലിസുകാരന് കൊവിഡ് 19; മുപ്പത്തിരണ്ട് പോലിസുകാര്‍ നിരീക്ഷണത്തില്‍

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് രോഗബാധയുണ്ടായത്

Update: 2020-04-01 10:15 GMT

മുംബൈ: മഹാരാഷ്ട്രയില്‍ പോലിസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാളുമായി ഇടപഴകിയ 32 പോലിസുകാരെയും നിരീക്ഷണത്തിലാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് രോഗബാധയുണ്ടായത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി.

മഹാരാഷ്ട്രയില്‍ ആദ്യമായാണ് പോലിസുകാരന് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ഇയാളെ നിലവില്‍ കസ്തൂര്‍ബ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുമായി കൂടുതല്‍ അടുത്തിടപഴകിയ നാല് പോലിസുകാരെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കല്യാണില്‍ താമസിക്കുന്ന ഇയാള്‍ക്ക് തിങ്കളാഴ്ചയാണ് പനിയും ശ്വാസതടസവും അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. 


Similar News