മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും

Update: 2022-06-30 04:56 GMT

മുംബൈ: ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയപ്രതിസന്ധിക്കു വിരാമമിട്ട് ഉദ്ദവ് താക്കറെ രാജിവച്ചതിനു പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും. നിലവില്‍ 288 അംഗ സഭയില്‍ 106 എംഎല്‍എമാരുമായി ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. അതുകൊണ്ടുതന്നെ അവകാശവാദമുന്നയിക്കാനുള്ള സാധ്യതയും അവര്‍ക്കാണ്.

ദേവേന്ദ്ര ഫഡ്‌നാവിസ് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ അദ്ദേഹം കേന്ദ്ര നേതൃവുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

താന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്. അന്നുതന്നെ രാജി നല്‍കുകയുംചെയ്തു.

പുതിയ സാഹചര്യത്തില്‍ ഫഡ്‌നാവിസ് ഗവര്‍ണറെ സമീപിക്കും. അദ്ദേഹത്തിന് ബിജെപിക്കു പുറമെ 39 വിമതശിവസേനക്കാരുടെയും സ്വതന്ത്രരുടെയും പിന്തുണയുണ്ട്.

എല്ലാ എംഎല്‍എമാരോടും അടിയന്തരമായി മുംബൈയിലെത്താന്‍ ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഷിന്‍ഡെ പക്ഷത്തുള്ള വിമതര്‍ ഇപ്പോള്‍ ഗോവയിലാണ്. സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തിയാല്‍ മതിയെന്നാണ് ബിജെപി നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്.

ഇന്ന് രാവിലെ പതിനൊന്നിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അതിനുമുമ്പ് രാജിസമര്‍പ്പിക്കുകയായിരുന്നു. 

Similar News