മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിൽ സ്‌ഫോടനം: എട്ട് മരണം

Update: 2019-08-31 06:36 GMT

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. എട്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.അപകടം സംഭവിക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെതായി പോലിസ് പറഞ്ഞു. പോലിസും ദുരന്ത നിവാരണ സേനകളും ചേര്‍ന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.