മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു

Update: 2023-02-18 01:44 GMT

Maharashtra: 1 dead, 3 injured after massive fire breaks out at factory in Palghar: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബോയ്‌സര്‍ താരാപുര്‍ പ്രദേശത്താണ് അപകടം നടന്നത്. ജെപിഎന്‍ ഫാര്‍മ കമ്പനിയുടെ പ്ലോട്ട് നമ്പര്‍ 108, 109 എന്നിവിടങ്ങളില്‍ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റവരെ ചികില്‍സയ്ക്കായി ബോയ്‌സറിലെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊട്ടിത്തെറി നടക്കുമ്പോള്‍ 48 ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു.

Tags:    

Similar News