മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പ് ഗൗരവമായി അന്വേഷിക്കണമെന്ന് ദിഗ് വിജയ് സിംഗ്

'അഖില്‍ ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരിയുടെ നിര്യാണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു, ഇക്കാര്യം ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു'-സെഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിങ് പറഞ്ഞു.

Update: 2021-09-23 02:16 GMT

സെഹോര്‍ (മധ്യപ്രദേശ്): അഖില ഭാരതീയ അഖാര പരിഷത്ത് (ABAP) പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരിയുടെ നിര്യാണത്തില്‍ രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് ബുധനാഴ്ച അനുശോചനം രേഖപ്പെടുത്തി. ആത്മഹത്യാ കുറിപ്പില്‍ ഗൗരവതരമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

'അഖില്‍ ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരിയുടെ നിര്യാണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു, ഇക്കാര്യം ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു'-സെഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിങ് പറഞ്ഞു.

'മഹന്ത് നരേന്ദ്ര ഗിരിയുടെ പ്രധാന ശിഷ്യനായ ആനന്ദ് ഗിരിക്ക് സിനിമാ താരങ്ങളുമായി ബന്ധമുണ്ട്.മഠവുമായി ബന്ധപ്പെട്ട് നിരവധി ഭൂമി തര്‍ക്കങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം അന്വേഷിക്കണം,' അദ്ദേഹം പറഞ്ഞു.

അതേസമയം, അഖില്‍ ഭാരതീയ അഖാര പരിഷത്ത് (എബിഎപി) പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനായി പ്രയാഗ്രാജിലെ സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

മഹന്ത് നരേന്ദ്ര ഗിരിയെ തിങ്കളാഴ്ചയാണ് പ്രയാഗ്‌രാജിലെ ബഘാംബരി മഠത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News