മഹാരാഷ്ട്ര സര്‍ക്കാര്‍ ഭീമ കൊറേഗാവ്, മറാത്ത സംവരണ പ്രക്ഷോഭ കേസുകള്‍ റദ്ദാക്കുന്നു

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചതാണ് ഇക്കാര്യം.

Update: 2020-02-27 12:46 GMT

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് ചുമത്തിയ 348 കേസുകളും മറാത്ത സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ 460 കേസുകളും റദ്ദാക്കുന്നു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചതാണ് ഇക്കാര്യം.

''ഭീമ കൊറേഗാവ് സംഭവത്തില്‍ ചുമത്തിയ 649 ല്‍ 348 കേസുകളും റദ്ദാക്കും. മറാത്ത സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ 548 കേസുകളില്‍ 460 ഉം റദ്ദാക്കും''- ദേശ്മുഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതേ സംഭവങ്ങളില്‍ ഉള്‍പ്പെട്ട മറ്റ് കേസുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ഭീമ കൊരേഗാവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകള്‍ കേന്ദ്രം കഴിഞ്ഞ മാസം എന്‍ഐഎയ്ക്ക് വിട്ടത് വിവാദമായിരുന്നു.

2018 ജനവുരി 1 നാണ് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാം ജന്മദിനാഘോഷ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Tags:    

Similar News