ഇനി ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി; മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രഫഷനല്‍ മാജിക് ഷോ അവസാനിപ്പിക്കുന്നു
'മാജിക് നിര്‍ത്തുകയാണ്, എന്നാല്‍ മാജികേ ഇനിയില്ല എന്നല്ല, മറിച്ച് പ്രതിഫലം വാങ്ങിയുള്ള പ്രഫഷനല്‍ ഗ്രൂപ്പ് മാജിക് ഇനിയില്ല'-ഗോപിനാഥ് മുതുകാട് പറഞ്ഞു.
തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രഫഷനല്‍ മാജിക് ഷോ അവസാനിപ്പിക്കുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം നിര്‍ത്തുന്നതായി അദ്ദേഹം സ്വകാര്യചാനലിനോട് വ്യക്തമാക്കി. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായി ജീവിതം മാറ്റിവയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
'മാജിക് നിര്‍ത്തുകയാണ്, എന്നാല്‍ മാജികേ ഇനിയില്ല എന്നല്ല, മറിച്ച് പ്രതിഫലം വാങ്ങിയുള്ള പ്രഫഷനല്‍ ഗ്രൂപ്പ് മാജിക് ഇനിയില്ല'-ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഒരു കാര്യം ഏറ്റവും നന്നായി ചെയ്യണമെങ്കില്‍, മുഴുവന്‍ സമയവും അതിനൊപ്പം നില്‍ക്കണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ പുരോഗതിക്കായി ജീവിതം മാറ്റിവയ്ക്കാനാണ് ഉദ്ദേശമെന്നും ഗോപിനാഥ് മുതുകാട് സ്വകാര്യ ചാനലിനോട് പറഞ്ഞു. വിദേശത്ത് മാജിക് ഷോക്കായി വിലപിടിപ്പുള്ള ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ നാല്് വര്‍ഷമായി ആ സാധനങ്ങളെല്ലാം പൊടുപിടിച്ച് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാലരപ്പതിറ്റാണ്ടുകാലത്തെ മാജിക് ജീവിതമാണ് അവസാനിപ്പിക്കുന്നത്. തലസ്ഥാനത്ത് മാജിക് അക്കാഡമി ഉള്‍പ്പെടെ തുടങ്ങുന്നത് ഗോപിനാഥ് മുതുകാടാണ്. മാജിക്കിനെ ഏറെ ജനകീയമാക്കിയ മജീഷ്യനാണ്.