പരപ്പനങ്ങാടിയിലെ മദ്യഷാപ്പിനെതിരേ മദ്യനിരോധന സമിതി ഉപരോധസമരം നടത്തി

Update: 2020-08-17 17:03 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ പുതുതായി കള്ള് ഷാപ്പ് തുറന്ന ഇടത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഷാപ്പിനു മുന്നില്‍ ഉപരോധ സമരം നടത്തി. പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ നേരത്തെ അടച്ചു പൂട്ടിയ ഷാപ്പാണ് കൊവിഡ് രോഗവ്യാപനത്തിന്റെ മറപിടിച്ച് വീണ്ടും പുതിയ ലൈസന്‍സ് പ്രകാരം തുറന്നിട്ടുള്ളത്.

ഉപരോധസമരം മദ്യവിരുദ്ധ യുവജന സമിതി സംസ്ഥാന കമ്മിറ്റി അംഗം ആര്‍ അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മജീദ് മാടമ്പാട്ട് അധ്യക്ഷനായി. സംസ്ഥാന സെക്രറട്ടറി അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. സി കെ കുഞ്ഞിമുഹമ്മദ്, കെ കാര്‍ത്തികേയന്‍, സലാം പറവണ്ണ, ജന്നാത്ത് അഷ്റഫ്, കടവത്ത് മൊയ്തീന്‍കുട്ടി, പി കെ അബൂബക്കര്‍ഹാജി, നിഷാദ് മടപ്പള്ളി, എം വി അബ്ദുല്‍കരീം സംസാരിച്ചു.