കോഴിക്കോട്: മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. ചെറുവണ്ണൂര്‍ വില്ലേജില്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (13) ആണ് മരിച്ചത്. മദ്‌റസ വിട്ട് പോകുമ്പോള്‍ വലിയ പറമ്പ് കുളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടര്‍ന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.