ചെന്നൈ - സേലം എട്ടുവരിപ്പാത: സ്ഥലം ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു
ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം 277 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ടുവരിപ്പാതയാണ് നിര്‍മിക്കുന്നത്. 10,000 കോടി പദ്ധതിച്ചെലവ്. 2,560 ഹെക്ടര്‍ ഭൂമിയാണ് പുതിയപാതക്കായി ഏറ്റെടുക്കുന്നത്.
ചെന്നൈ: ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഇതര സംഘടനയായ പൂ ഉലകിന്‍ നന്‍പര്‍കള്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ നടപടി. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം 277 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ടുവരിപ്പാതയാണ് നിര്‍മിക്കുന്നത്. 10,000 കോടി പദ്ധതിച്ചെലവ്. 2,560 ഹെക്ടര്‍ ഭൂമിയാണ് പുതിയപാതക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ ഏറേയും കൃഷിഭൂനിയും വനഭൂമിയുമാണ്. വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്ന ഭൂമി വിട്ടുനല്‍കില്ലെന്ന് നിലപാടാണ് അവിടെയുള്ള കര്‍ഷകര്‍. ഭൂമി ഏറ്റെടുക്കുന്നതിനതിരേ നിരവധി തവണ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.