ഭോപ്പാല്‍: മധ്യപ്രദേശ് മതംമാറ്റ നിരോധന നിയമം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 'പ്രലോഭിപ്പിച്ചും' 'ഭീഷണി'പ്പെടുത്തിയും 'തെറ്റായ മാര്‍ഗങ്ങളുപയോഗി'ച്ചും മതംമാറ്റുന്നത് സംസ്ഥാനത്ത് കുറ്റകരമായി.
ശനിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ഓര്‍ഡിനന്‍സ്, 2020 സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നേരത്തെത്തന്നെ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയിരുന്നു.
ഭീഷണി, പ്രലോഭനം, മറ്റെന്തെങ്കിലും സ്വാധീനം മൂലമുളള വിവാഹങ്ങളും പുതിയ നോട്ടിഫിക്കേഷനുസരിച്ച് അസാധുവാകും.
മതംമാറ്റത്തിന് ആഗ്രഹിക്കുന്നവര്‍ 60 ദിവസം മുമ്പ് നിശ്ചിത ഫോമില്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണം. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറുന്നതെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം.