അസമിനെ മാതൃകയാക്കി മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി

Update: 2020-10-21 04:02 GMT

ന്യൂഡല്‍ഹി: അസമിനെ മാതൃകയാക്കി സംസ്ഥാനത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് മധ്യപ്രദേശ് സാസ്‌കാരിക മന്ത്രി ഉഷ താക്കൂര്‍. അസമിനെ മാതൃകയാക്കി മതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തലാക്കണണെന്നും മതവിദ്യാഭ്യാസമാണ് എല്ലാ തിന്മകള്‍ക്കും ഭീകരവാദത്തിനും ഇടയാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ തീവ്രവാദികളും മദ്രസകളില്‍ നിന്ന് പരിശീലനം നേടുന്നവരാണ്. കുട്ടികളെ കുട്ടികളായും വിദ്യാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളായും കാണണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലുള്ള വിദ്യാഭ്യാസമായിരിക്കണം നല്‍കേണ്ടത്. അസം ചെയ്തതുപോലെ മതവിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കരുത്. കാരണം മതവിദ്യാഭ്യാസമാണ് രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നത്- മന്ത്രി ഇന്‍ഡോറില്‍ പറഞ്ഞു.

ജമ്മുകശ്മീര്‍ ഭീകരവാദ ഫാക്ടറികളാണ്. മദ്രസകളില്‍ എന്തു വിദ്യാഭ്യാസമാണ് നല്‍കുന്നത്. മതപഠനം നടത്തേണ്ടവര്‍ സ്വന്തം ചെലവില്‍ നടത്തണം. വക്കഫ് ബോര്‍ഡിന്റെ കയ്യില്‍ പണമുണ്ട്. അവര്‍ മതവിദ്യാഭ്യാസത്തിനുള്ള പണം ചെലവഴിക്കണം- മന്ത്രി കൂട്ടിച്ചേര്‍ത്തു.

അസം ചെയ്തതുപോലെ മദ്രസകളെയും സംസ്‌കൃത സ്‌കൂളുകളെയും സാധാരണ വിദ്യാലയങ്ങളായി പരിവര്‍ത്തിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News