മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ പിശാചെന്ന് ആക്ഷേപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍

Update: 2020-08-22 18:00 GMT

ഗ്വാളിയോര്‍: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയെ പിശാചെന്ന് ആക്ഷേപിച്ച് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ആക്ഷേപിച്ചത്.

കമല്‍നാഥ് രാമക്ഷേത്രത്തിന്റെ ശിലാന്യാസദിവസം ഹനുമാന്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. ഇത്തരം കീര്‍ത്തനങ്ങള്‍ പിശാചുക്കളെയല്ല ഭക്തരെയാണ് സഹായിക്കുക- പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി കൊവിഡ് കാല ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു 15 മാസം മുമ്പ് കമല്‍നാഥ് സംസ്ഥാനത്തെയും വല്ലഭ ഭവനെയും ലോക്ക്ഡൗണിലാക്കിയെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും പറഞ്ഞിരുന്നു.

''കമല്‍നാഥ് ഒരു കാര്യത്തില്‍ മോദിയ്ക്കു മുന്നിലാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പക്ഷേ, കമല്‍നാഥ് വല്ലഭ ഭവനെ 15 മാസത്തോളം ലോക്ക് ഡൗണിലാക്കി''- പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ സിന്ധ്യ പറഞ്ഞു.  

Tags:    

Similar News