സാംസ്‌കാരിക ബോര്‍ഡ് ചെയര്‍മാനായി മധുപാല്‍ ബുധനാഴ്ച ചുമതലയേല്‍ക്കും

Update: 2022-03-29 12:56 GMT

തിരുവനന്തപുരം: സംസ്ഥാന സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. ശാസ്തമംഗലം ശ്രീരാമകൃഷ്ണാ മിഷന്‍ ആശുപത്രിക്കു സമീപത്തെ ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10ന് ആണ് ചുമതലയേല്‍ക്കുന്നത്.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു മധുപാല്‍. കേരള ചലച്ചിത്ര അക്കാഡമി, ഫോക് ലോര്‍ അക്കാഡമി എന്നിവയില്‍ അംഗമായിരുന്നു. 

Tags: