ദുബയ് ഉപഭരണാധികാരിയുടെ നിര്യാണത്തില്‍ എം എ യൂസുഫലി അനുശോചിച്ചു

Update: 2021-03-24 13:43 GMT

ദുബയ്: ദുബയ് ഉപഭരണാധികാരിയും യുഎഇ ധനകാര്യ, വ്യവസായ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ശ്രവിച്ചതെന്ന് പ്രമുഖ മലയാളി വ്യവസായി എം എ യൂസുഫലി. മനുഷ്യത്വപരവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള സമീപനങ്ങളിലൂടെ ആധുനിക ദുബയിയുടെ ശില്പികളില്‍ ഒരാളായിരുന്നു അന്തരിച്ച ശൈഖ് ഹംദന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം. എല്ലാവരാലും ഏറെ സ്‌നേഹിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹമെന്നും യൂസുഫലി അനുസ്മരിച്ചു.

ദുബയ് ഭരണാധികാരി, കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍, യുഎഇ ജനത എന്നിവര്‍ക്ക് ശൈഖ് ഹംദാന്റെ വിയോഗം താങ്ങുവാനുള്ള കരുത്ത് സര്‍വ്വശക്തന്‍ നല്‍കട്ടെയെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: