ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എം എം മണി

തലച്ചോറില്‍ രക്തം ചെറുതായി കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എംആര്‍ഐ അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി.

Update: 2019-07-17 18:47 GMT

തിരുവനന്തപുരം: മന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തം ചെറുതായി കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എംആര്‍ഐ അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി. തുടര്‍ ചികില്‍സകള്‍ എങ്ങനെ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags: