ലുധിയാന കോടതി കെട്ടിടത്തിലെ സ്‌ഫോടനം; മരിച്ചത് മയക്കുമരുന്നു മാഫിയയുടെ ഭാഗമായ മുന്‍ പോലിസുകാരന്‍

Update: 2021-12-24 16:40 GMT

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ കോടതികെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. മുന്‍ പോലിസുകാരനായ ഗഗന്‍ദീപ് സിങ്ങാണ് മരിച്ചത്. മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധത്തിന്റെ 2019ല്‍ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞു. സപ്തംബറിലാണ് മോചിതനായത്.

കോടതി കെട്ടിടത്തിലെ മൂത്രപ്പുരയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഗഗന്‍ദീപ് സിങ്ങിന് ബന്ധമുണ്ടെന്ന് പോലിസ് സംശയിക്കുന്നു. ഒന്നുകില്‍ ബോംബുമായി എത്തിയതായിരിക്കണം. അല്ലെങ്കില്‍ ബോംബ് കൂട്ടിയോജിപ്പിക്കുന്നതിനിടില്‍ പൊട്ടിയതുമാവാം. 

കോടതിയുടെ രണ്ടാം നിലയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭള്ള ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ഐബി ഡയറക്ടര്‍ അരവിന്ദ് കുമാര്‍, സിആര്‍പിഎഫ്, എന്‍ഐഎ മേധാവികള്‍, ബിഎസ്എഫ് ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News