ലുധിയാന: മുത്തൂറ്റ് ഫിന്‍ കോര്‍പ്പില്‍ കവര്‍ച്ചാശ്രമം; കവര്‍ച്ചക്കാരിലൊരാള്‍ വെടിയേറ്റ് മരിച്ചു

Update: 2021-10-30 09:53 GMT

ലുധിയാന; ലുധിയാനയിലെ മുത്തൂറ്റ് ഫിന്‍കോര്‍പ് എന്ന ധനകാര്യ സ്ഥാപനത്തില്‍ സായുധരുടെ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായി കവര്‍ച്ചക്കെത്തിയത്. വെടിവയ്പില്‍ കവര്‍ച്ചക്കാരിലൊരാള്‍ കൊല്ലപ്പെട്ടു.

സ്ഥാപനത്തിലെ സുരക്ഷാഗാര്‍ഡും കവര്‍ച്ചക്കാരും തമ്മില്‍ വെടിവയ്പ് നടന്നു. ഒരാള്‍ക്ക് വെടിയേറ്റു. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. മൂന്നാമന്‍ പോലിസ് പിടിയിലായി. സംഭവസ്ഥലത്തുണ്ടായിരുന്ന ഇടപാടുകാരും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കമ്പനി മാനേജരെയും കവര്‍ച്ചക്കാര്‍ വെടിവച്ചു. സുരക്ഷാഗാര്‍ഡിനും പരിക്കുണ്ട്.

ജോയിന്റ് കമ്മീഷ്ണര്‍ ഇലഞ്ചേഴിയന്‍ സ്ഥലത്തെത്തി. പ്രദേശത്തുണ്ടായിരുന്ന പോലിസ് പിന്തുടര്‍ന്നെങ്കിലും ഒരാള്‍ രക്ഷപ്പെടുകയായിരുന്നു.

പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്നതിനിടയിലാണ് വെടിവയ്പ് നടന്നത്.

സിസിടിവി ഫൂട്ടേജ് പോലിസ് ശേഖരിച്ചു. മുത്തൂറ്റില്‍ ഇതാദ്യമായല്ല കവര്‍ച്ചാശ്രമം നടക്കുന്നത്. 

Tags: