വികാസ്‌ ദുബെയുടെ സഹോദരനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 20,000 രൂപ ഇനാം പ്രഖ്യാപിച്ച്‌ യുപി പോലിസ്‌

Update: 2020-07-22 01:02 GMT

കാണ്‍പൂര്‍: വികാസ്‌ ദുബെയുടെ സഹോദരന്‍ ദീപ്‌ പ്രകാശ്‌ ദുബെയെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്‌ 20,000 രൂപ ഇനാം പ്രഖ്യാപിച്ച്‌ യുപി പോലിസ്‌ ഉത്തരവിറക്കി. യുപിയില്‍ പോലിസ്‌ വെടിവച്ചുകൊന്ന ഗുണ്ടാ നേതാവാണ്‌ വികാസ്‌ ദുബെ. ദീപ്‌ പ്രകാശിന്‌ സഹോദരന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പോലിസ്‌ നടപടി.

ദീപ്‌ പ്രകാശ്‌ ദുബെയ്‌ക്കെതിരേ കൃഷ്‌ണ നഗര്‍ ഗോത്വാലി പോലിസ്‌ ഒരു കേസ്‌ രജിസ്‌്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ദുബെയുടെ മരണത്തിനു ശേഷം പ്രകാശ്‌ ദുബെ ഒളിവിലാണ്‌.

കാണ്‍പൂര്‍ ബിക്രുവില്‍ വച്ച്‌ ജുലൈ 3ന്‌ ഒരു ഡിഎസ്‌പി അടക്കം 8 പോലിസുകാരെ വെടിവച്ചു കൊന്ന കേസില്‍ പ്രതിയാണ്‌ ദുബെ.

പിന്നീട്‌ തിരച്ചിനിടയില്‍ പോലിസ്‌ പിടികൂടിയ ദുബെയെ ജൂണ്‍ 10ന്‌ ഉജ്ജയ്‌നില്‍ വച്ചു നടന്ന ഏറ്റുമുട്ടലില്‍ പോലിസ്‌ വധിക്കുകയായിരുന്നു. ദുബെയുമായി പോകുന്നതിനിടയില്‍ അയാള്‍ തോക്ക്‌ തട്ടിയെടുത്ത്‌ പോലിസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ പോലിസ്‌ ഭാഷ്യം.

ദുബെയുടേത്‌ ഏറ്റുമുട്ടല്‍ കൊലയാണെന്ന ആരോപണത്തെ തുടര്‍ന്ന്‌ സുപ്രിം കോടതി റിപോര്‍ട്ട്‌ തേടിയിയിട്ടുണ്ട്‌. ദുബെയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന്‌ യുപി പോലിസും സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്‌.


Tags:    

Similar News