രാജ്യത്തെ എല്‍പിജി പ്രതിസന്ധി; പാര്‍ലമെന്റിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: രാജ്യത്തെ സിലിണ്ടര്‍ പ്രതിസന്ധിയില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം. പ്രതിപക്ഷ എംപിമാര്‍ 'നരേന്ദ്രനെ കാണാനില്ല, സിലിണ്ടറുകള്‍ കാണാനില്ല' എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്.
എല്‍പിജി ക്ഷാമം നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഊര്‍ജ്ജ സുരക്ഷയില്‍ പ്രധാനമന്ത്രി മോദി നടത്തിയ വിട്ടുവീഴ്ച വലിയ പ്രശ്‌നം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
'പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. പക്ഷേ, അദ്ദേഹം പരിഭ്രാന്തനാണ്. എപ്സ്റ്റീന്‍-അദാനി കേസാവും കാരണം. ഇന്നലെ പ്രധാനമന്ത്രിയുടെ കസേര സഭയ്ക്കുള്ളില്‍ ഒഴിഞ്ഞുകിടക്കുന്നത് നിങ്ങള്‍ കണ്ടു. അദ്ദേഹം രാജ്യത്തോട് പരിഭ്രാന്തരാകരുതെന്ന് പറയുകയാണ്, അതേസമയം അദ്ദേഹം ആശങ്കാകുലനാണ് എന്നതാണ് സത്യം' രാഹുല്‍ ഗാന്ധി പറഞ്ഞു.