ന്യൂനമര്‍ദം: കല്‍പ്പറ്റയില്‍ രണ്ടിടത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

Update: 2021-05-16 05:02 GMT

കല്‍പ്പറ്റ: കല്‍പ്പറ്റ പേരിയ വില്ലേജില്‍ ഇരുമനത്തൂര്‍ കരടിക്കുഴി കുറ്റിവള്‍ വീട്ടില്‍ കേളുവിന്റെ വീടിനുമുകളില്‍ മരം വീണു. മകള്‍ അഞ്ജന(19)ക്ക് പരിക്കുപറ്റി. വടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

ചുണ്ടേല്‍ വില്ലേജില്‍ ഒലിവ്മല പള്ളിയുടെ സമീപം ചിന്നന്‍, സുന്ദരന്‍ എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞാണ് നാശനഷ്ടം ഉണ്ടായത്. വീട്ടുകാരെ ബന്ധുവീട്ടുകളിലേക്ക് മാറിപ്പാര്‍പ്പിച്ചു.