ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്തെന്ന്; അന്വേഷണമാവശ്യപ്പെട്ട് എസ്ഡിപിഐ പരാതി നല്‍കി

ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിവി രാജേഷിന്റെ പരാമര്‍ശം. എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖാണ് ബാലരാമപുരം സിഐക്ക് നല്‍കിയ പരാതി നല്‍കിയത്.

Update: 2021-09-21 07:40 GMT

തിരുവനന്തപുരം: മലയാള മനോരമ ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് നടത്തിയ പരാമര്‍ശത്തിനെതിരെ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി. ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിവി രാജേഷിന്റെ പരാമര്‍ശം. എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖാണ് ബാലരാമപുരം സിഐക്ക്  പരാതി നല്‍കിയത്.

'ലൗ ജിഹാദിന്റെ പേരില്‍ ചതിക്കപ്പെട്ട 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്ത് താമസിക്കുന്നുണ്ട്. കാസര്‍കോഡ് സ്വദേശി ശ്രുതി ഭട്ട്, ആതിരെ എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വന്ന് പരിശോധിക്കാം'-വിവി രാജേഷ് ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു.

ഇതിന് പുറമെ ചര്‍ച്ചയില്‍ പാനലിസ്റ്റായ സിപിഎം നേതാവ് ജെ ചിത്തരജ്ഞനെയും പെണ്‍കുട്ടികളെ സന്ദര്‍ശിക്കാന്‍ ചര്‍ച്ചക്കിടെ വിവി രാജേഷ് ക്ഷണിച്ചിരുന്നു.

ഈ പരാമര്‍ശത്തിലെ വസ്തുത പുറത്ത് കൊണ്ട് വരണം, സര്‍ക്കാര്‍ അനുമതിയോടെയാണോ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നത് എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഐ പരാതി നല്‍കിയത്.

വിവി രാജേഷ് നടത്തിയത് വ്യാജാരോപണമാണെങ്കില്‍ നടപടിയെടുക്കണമെന്നും ബാലരാമപുരം സി ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

Similar News