ഉച്ചഭാഷണി ഉപയോഗിച്ചുള്ള ബാങ്കുവിളി: ക്രൈസ്തവ സംഘടനകളുടെ പേരിലുള്ള പരാതി വ്യാജമെന്ന് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്

Update: 2021-01-16 12:05 GMT

മലപ്പുറം: മുസ് ലിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളിക്കെതിരേ പരാതി നല്‍കിയെന്ന് വ്യാജപ്രചാരണം നടത്തുന്നതായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്. കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റ് കൗണ്‍സിലിന്റെ പേരില്‍ പരാതി നല്‍കിയെന്നാണ് പ്രചാരണം നടക്കുന്നത്.

പളളികളിലെ ബാങ്ക് വിളി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും സമുദായ സ്പര്‍ധയ്ക്ക് കാരണമാവുന്നതായും പരാതി നല്‍കിയെന്നാണ് പ്രചരിക്കുന്നത്.

പരാതിയുടെ ഒരു കോപ്പിയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു പരാതി നല്‍കിയിട്ടില്ലെന്നാണ് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പറയുന്നത്. ബാങ്ക് വിളിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഇല്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ മടിക്കില്ലെന്നും പ്രചരിക്കുന്ന നോട്ടിസില്‍ പറയുന്നു.

നോട്ടിസില്‍ വിവിധ ക്രിസ്ത്യാന്‍ സംഘടനകളുടെ പേരും ഉല്‍പ്പെടുത്തിയിട്ടുണ്ട്. ഭാരവാഹികളുടെ പേരും മെയില്‍ ഐഡിയും നോട്ടിസിലുണ്ട്. പക്ഷേ, ഫോണ്‍ നമ്പര്‍ മായ്ച്ചുകളഞ്ഞിരിക്കുകയാണ്.

കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭഗാം അന്വേഷണം ആരംഭിച്ചു.

Tags:    

Similar News