തിരഞ്ഞെടുപ്പില്‍ തോറ്റു; തല മൊട്ടയടിച്ച് ഇഎം അഗസ്തി

Update: 2021-05-04 15:34 GMT

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം അഗസ്തി തല മൊട്ടയടിച്ചു.

ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് അഗസ്തി മൊട്ടയടിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2001 മുതല്‍ തുടര്‍ച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല.

ഉടുമ്പന്‍ചോലയില്‍ അഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016 ല്‍ 1,109 മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.

അതേസമയം, ഇംഎം. ആഗസ്തി തല മൊട്ട അടിക്കരുതെന്ന് ഇടത് സ്ഥാനാര്‍ത്ഥി എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    

Similar News