ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുല്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. റോഡ് പണിക്കായി മെറ്റല്‍ ലോഡ് കയറ്റി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. കയറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുറകിലെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഒരു വശം പൂര്‍ണമായി തകരുകയും വസ്തുവകകള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.