കടയ്ക്കലില്‍ മാരുതി ആള്‍ട്ടോ കാറിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് പരിക്ക്

Update: 2022-06-22 11:56 GMT

കടയ്ക്കല്‍: കടയ്ക്കല്‍ അറഫ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ കാറിലേക്ക് നിയന്ത്രണം വിട്ടുവന്ന ടോറസ് ലോറി ഇടിച്ചുകയറി.

അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളെ മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ കടയ്ക്കല്‍ താലൂക് ആശുപത്രിയിലേക്കും മാറ്റി. ചികില്‍സയിലുള്ള രണ്ട് പേരും വളവുപച്ച സ്വദേശികളാണ്.