കൊയിലാണ്ടിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി മറിഞ്ഞു; പരിഭ്രാന്തി വേണ്ടെന്ന് അഗ്നിശമന സേന
കൊയിലാണ്ടി: കൊയിലാണ്ടി കണയങ്കോട് ഐടിഐക്ക് സമീപം ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു. തൊട്ടടുത്ത ഗ്യാസ് ഗോഡൗണിലേക്ക് വരുമ്പോഴാണ് അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. അപകടം നടന്ന ഉടന്‍ വൈദ്യുബന്ധം വിച്ഛേദിച്ചു. ഗ്യാസ് ചോര്‍ച്ചയില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.