പുനലൂരില്‍ ലോറി അപകടം; ഡ്രൈവര്‍ മരിച്ചു

Update: 2022-10-15 06:39 GMT

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കലയനാട് ചരക്കുമായി വരികയായിരുന്ന ലോറി മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.

തിരുവനെല്‍വേലി മഹാരാജ നഗര്‍ ഗണേശന്‍(39) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. കയനാട് വളവെടുക്കുമ്പോള്‍ മറിയുകയായിരുന്നു. തിരുനെല്‍വേലിയില്‍നിന്ന് സിമന്റുമായി വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഡ്രൈവര്‍ കാബിനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും എത്തിയശേഷമാണ് മൃതദേഹം പുറത്തെടുത്തത്.