വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തില്‍ രാഹുലിനായി ലുക്ക്ഔട്ട് നോട്ടിസ്
തിരുവനന്തപുരം: അതിജീവിതയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം. വിദേശത്തേക്ക് കടന്നേക്കുമെന്നുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലാണ് പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം സിറ്റി പോലിസ് കമീഷണര്‍ ബ്യൂറോ എമിഗ്രേഷന് കത്ത് നല്‍കിയിരുന്നു.
രാഹുലിനെ ഉടന്‍ അറസ്റ്റു ചെയ്യാനാണ് പോലിസ് നീക്കം. എന്നാല്‍ രാഹുല്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. രാഹുലിന്റെ 2 ഫോണുകളും ഓഫാണ്. ഗര്‍ഭഛിദ്രം നടത്തുന്നതിന് ഗുളിക എത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അടൂര്‍ സ്വദേശി ജോബി ജോസഫ് കേസില്‍ രണ്ടാം പ്രതിയാണ്. ഇയാളും നിലവില്‍ ഒളിവിലാണ്.
വ്യാഴാഴ്ചയാണ് അതിജീവിത നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.ബിഎന്‍എസ് 64 (2) (ള), 64 (2) (വ), 64 (2) (ാ), 89, 115 (2), 351 (3), 3 (5) വകുപ്പുകളും ഐടി നിയത്തിലെ 66 (ല) എന്നീ വകുപ്പുമാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്.