വാളയാറിലെ സഹോദരിമാര്‍ക്ക് നീതി തേടി ഫ്രറ്റേണിറ്റി ലോങ്ങ് മാര്‍ച്ച്
കൊലചെയ്യപ്പെട്ട സഹോദരിമാരുടെ അമ്മയെ വീട്ടില്‍ സന്ദര്‍ശിച്ചു കൊണ്ടാണ് മാര്‍ച്ച് ആരംഭിച്ചത്.
പാലക്കാട്: വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വാളയാറില്‍ നിന്നും പാലക്കാട് കളക്ട്രേറ്റിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തി. കൊലചെയ്യപ്പെട്ട സഹോദരിമാരുടെ അമ്മയെ വീട്ടില്‍ സന്ദര്‍ശിച്ചു കൊണ്ടാണ് മാര്‍ച്ച് ആരംഭിച്ചത്.
അട്ടപ്പള്ളം സെന്ററില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി മതി അംബേദ്കര്‍ സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീമിന് പതാക കൈമാറി. മാര്‍ച്ചിന് സത്രപ്പടി, പുതുശ്ശേരി, ചന്ദ്രനഗര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളിലായി നടന്ന പൊതു യോഗങ്ങളില്‍ മഹേഷ് തോന്നക്കല്‍, ഫസ്‌ന മിയാന്‍, അനീഷ് പാറമ്പുഴ, നജ്ദ റൈഹാന്‍ സാന്ദ്ര എം ജെ, അജീഷ് കിളിക്കോട്ട്, ഷെഹിന്‍ഷിഹാബ്, ആദില്‍ എ, കെ. കെ അഷ്‌റഫ്, നഈം ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ചിന് സമാപനം കുറിച്ചു കൊണ്ട് കളക്ട്രേറ്റിന് മുന്നില്‍ നടന്ന പൊതുയോഗം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, ജനറല്‍ സെക്രട്ടറി കെ.എസ്. നിസാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന വൈസ് പ്രസിഡന്റ് മണിമാരന്‍, പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, മുതലമട അംബേദ്കര്‍ കോളനി സമര നേതാവ് ശിവരാജന്‍ മുതലമട, ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.സി. നാസര്‍, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി തമന്ന സുല്‍ത്താന എന്നിവര്‍ സംസാരിച്ചു.
