പൗരത്വ നിയമഭേദഗതിക്കെതിരേ കൊച്ചിയിലെ ലോങ് മാര്‍ച്ചില്‍ ആയിരങ്ങള്‍

കലൂരില്‍ നിന്ന് ഒരു മണിക്ക് ആരംഭിച്ച മാര്‍ച്ച് കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു സമീപം സമാപിക്കും.

Update: 2019-12-23 11:47 GMT

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ നൂറു കണക്കിനു പേര്‍ അണിനിരന്നു. 'അവര്‍ക്കെതിരേ നമ്മള്‍' എന്ന മുദ്രാവാക്യവുമായി നടന്ന മാര്‍ച്ചില്‍ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, കല, സിനിമാ രംഗത്തിലെ നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. കലൂരില്‍ നിന്ന് ഒരു മണിക്ക് ആരംഭിച്ച മാര്‍ച്ച് കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു സമീപം സമാപിക്കും. ഭരണഘടനയുടെ ആമുഖം വായിച്ചാണ് ലോങ് മാര്‍ച്ച് സമാപിക്കുക.

മാര്‍ച്ചില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍, ബിനീഷ് ബാസ്റ്റിന്‍, ജോളി ചിറയത്ത് തുടങ്ങിയ പ്രമുഖരും പങ്കെടുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കൊച്ചിയിലെ പ്രതിഷേധവും. ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലും സിപിഐയുടെ നേതൃത്വത്തിലും വേറെയും പ്രതിഷേധപ്രകടനങ്ങള്‍ കൊച്ചിയില്‍ ഇന്ന് നടക്കുന്നുണ്ട്. 

Tags:    

Similar News