പ്രോട്ടോകോള്‍ ലംഘനം: വി മുരളീധരനെതിരെ നടപടിയെടുക്കണമെന്ന് ലോക് താന്ത്രിക് യുവജനതാദള്‍

Update: 2020-09-26 13:25 GMT

തിരുവനന്തപുരം: 2019 നവംബറില്‍ അബൂദബിയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഓഷിയന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഔദ്യോഗിക സംഘത്തില്‍പ്പെടാത്ത വ്യക്തിയെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരേ നടപടി ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍.

മന്ത്രി നടത്തിയത് പ്രോട്ടോകോള്‍ ലംഘനമാണെന്നും യുഎഇയിലെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്നും പാര്‍ട്ടി ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ ആരോപിച്ചു. ഈ സമ്മേളനത്തിനു ശേഷം നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ സ്വപ്ന സുരേഷ് പങ്കെടുത്തിട്ടുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണം. വിദേശ സന്ദര്‍ശനത്തിന് ഭാര്യമാരെ പോലും കൊണ്ടുപോകരുതെന്ന കേന്ദ്ര സര്‍ക്കാര്‍നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഔദ്യോഗിക സംഘത്തില്‍ പെടാത്ത ആള്‍ പരിപാടികളില്‍ പങ്കെടുത്തതെന്ന് മന്ത്രി വിശദീകരിക്കണം. അബുദാബിയിലെ ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ പേരുവിവരം പുറത്തു വിടണമെന്നും സലിം മടവൂര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News