ലോക്ക് ഡൗണ്‍: ആരാധനാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍
കോട്ടയം: ആരാധനാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറാകണമെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി. സവിശേഷ ഇളവ് പല കാര്യത്തിലും കൊടുന്ന സര്‍ക്കാര്‍ രോഗത്തെയാണോ മതവിശ്വാസത്തെയാണോ ഭയപ്പെടുന്നത് എന്ന് വ്യക്തമാക്കണം. രോഗനിരക്കും മസ്ജിദിലെ വിസ്തൃതിയും പരിഗണിക്കാതെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പ്രാധാന്യവും മനസ്സിലാക്കാതെ ആളുകളുടെ എണ്ണം പതിനഞ്ചില്‍ ഒതുക്കിയത് അശാസ്ത്രീയവും അനീതിയും ആണ്.
വിശ്വാസികളെ സമരമാര്‍ഗത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകരുതെന്നും കടകളിലും കമ്പോളങ്ങളിലും ബിവറേജുകളിലും ജനം നിറയുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്ന വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയായ ജുമുഅ നമസ്‌കാരം നിഷേധിക്കുന്നതിന് കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അടച്ചിട്ട പള്ളികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ പള്ളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ തയ്യാറാകണമെന്നും ഇതുസംബന്ധിച്ച് നിവേദനം നല്‍കുവാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം നന്തിയോട് ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി ഒ അബുസാലി, പി. എം തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാന, എന്‍ എ ഹബീബ്, മുഹമ്മദ് കണ്ടകത്ത്, സമീര്‍ മൗലാന, പി എസ് ഹുസൈന്‍ മുണ്ടക്കയം, നാസര്‍ തുണ്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
