ലോക്ക്ഡൗണ്‍: വഴിയോര കച്ചവടക്കാര്‍ക്ക് പ്രത്യേക പാക്കേജുമായി ഒഡീഷ

Update: 2021-06-08 10:14 GMT

ഭുവനേശ്വര്‍: സംസ്ഥാനത്തെ വഴിയോര കച്ചവടക്കാര്‍ക്കുവേണ്ടി ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായി വരുമാനം നഷ്ടപ്പെട്ട വഴിയോര കച്ചവടക്കാരാണ് ഇതിന്റെ പരിധിയില്‍ വരിക. പാക്കേജിലേക്ക് 26.29 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 87,657 വഴിയോരകച്ചവടക്കാര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കൊവിഡ് വ്യാപനം നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് വഴിയോര കച്ചവടക്കാരെന്നും അതിന് പരിഹാരമായാണ് സാമ്പത്തിക പ്രഖ്യാപിച്ചതെന്നും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.