വയനാട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍

Update: 2021-07-28 13:49 GMT

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. എ വിഭാഗത്തില്‍ തദ്ദേശസ്ഥാപനങ്ങളൊന്നുമില്ല. ബി യില്‍ 7 ഉം സി യില്‍ 13 ഉം ഡി യില്‍ 6 ഉം തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. 

എ വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ടി.പി.ആര്‍ 5 % വരെ)

ഇല്ല

ബി വിഭാഗം (ടി.പി.ആര്‍ 5% നും 10% നും ഇടയില്‍)

പൂതാടി (5.42)

പുല്‍പ്പള്ളി (5.85)

മീനങ്ങാടി (8.31)

നൂല്‍പ്പുഴ (8.92)

തിരുനെല്ലി (9.31)

കോട്ടത്തറ (9.38)

കണിയാമ്പറ്റ (9.69)

സി വിഭാഗം (ടി പി ആര്‍ 10% നും 15% നും ഇടയില്‍)

കല്‍പ്പറ്റ (10.01)

സുല്‍ത്താന്‍ ബത്തേരി (10.74)

തൊണ്ടര്‍നാട് (10.95)

അമ്പലവയല്‍ (11.68)

മുട്ടില്‍(11.81)

എടവക (12.54)

മുള്ളന്‍കൊല്ലി (13.63)

മാനന്തവാടി (13.68)

നെന്മേനി (14.02)

തവിഞ്ഞാല്‍ (14.19)

വൈത്തിരി (14.26)

പൊഴുതന (14.34)

വെള്ളമുണ്ട (14.63)

ഡി വിഭാഗം (ടി പി ആര്‍ 15% ന് മുകളില്‍)

മേപ്പാടി (15.17)

പടിഞ്ഞാറത്തറ (17.01)

പനമരം (17.31)

വെങ്ങപ്പള്ളി (22.05)

തരിയോട് (25.7)

മുപ്പൈനാട് (25.8)

എ, ബി വിഭാഗങ്ങളിലുള്ള പൊതു സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, ധനകാര്യകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചും, സി വിഭാഗത്തില്‍ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചും പ്രവര്‍ത്തിക്കാം. ഡി വിഭാഗത്തില്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. സി, ഡി വിഭാഗങ്ങളില്‍ പൊതു ഗതാഗതം അനുവദിക്കില്ല. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍, ആവശ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ ജോലി എന്നിവയ്ക്കായി കെ.എസ്.ആര്‍.ടി.സി ആവശ്യമായ ബസുകള്‍ ഓടിക്കുന്നതാണ്. മറ്റ് വിഭാഗങ്ങളില്‍ നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും.