ലോക്ക്ഡൗണ്‍ ഇളവ്: പള്ളികളില്‍ ആരാധനാ കര്‍മ്മങ്ങള്‍ നടത്താനുള്ള അനുമതി നല്‍കണമെന്ന് ചിറയിന്‍കീഴ് എ എം നൗഷാദ് ബാഖവി
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി വിവിധ ഓഫിസുകള്‍, പൊതുഗതാഗതം, വെബ്‌കോ ഔട്ട് ലൈറ്റ്, ബാര്‍, സ്‌പോര്‍ട്‌സ് ട്രയല്‍ തുടങ്ങി പലതിനും അനുമതി നല്‍കിയ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തത് ശരിയല്ലെന്ന് സ്‌നേഹ സാഗരം ചെയര്‍മാന്‍ ചിറയിന്‍കീഴ് എംഎം നൗഷാദ് ബാഖവി.
.വിശ്വാസികളുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിയുന്നവരൊന്നും സര്‍ക്കാറിന്റെ തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ അംഗമല്ലാത്തതു കൊണ്ടാണോ അതോ വിശ്വാസത്തെ പുച്ഛിച്ചുതള്ളുന്നതു കൊണ്ടാണോ ഇത്തരം നടപടികളെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സമുദായത്തെ ഒരു പ്രതിഷേധത്തിന്റെ വക്കിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കാതെ വിശ്വാസി സമൂഹത്തെ വിശ്വാസത്തിലെടുത്ത് പള്ളി തുറന്ന് ആരാധനനടത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.