ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരി; 41 പേര്‍ അറസ്റ്റില്‍, കുടുങ്ങിയത് ഡ്രോണ്‍ നിരീക്ഷണത്തില്‍

കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുലര്‍ച്ചെ പുറത്തിറങ്ങിയ 41 പേരെയാണ് പോലിസ് പിടികൂടിയത്

Update: 2020-04-04 03:28 GMT

കൊച്ചി: ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് രാവിലെ വ്യായാമത്തിനും പ്രഭാതസവാരിക്കുമായി ഇറങ്ങിയവരെ പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുലര്‍ച്ചെ പുറത്തിറങ്ങിയ 41 പേരെയാണ് പോലിസ് പിടികൂടിയത്.

പോലിസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലാണ് പ്രഭാതസവാരിക്കാര്‍ കുടുങ്ങിയത്. അറസ്റ്റിലായവരില്‍ രണ്ട് സത്രീകളും ഉള്‍പ്പെടുന്നു. കൂട്ടത്തോടെ ആളുകള്‍ പ്രഭാതസവാരിക്ക് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് പോലിസ് നേരത്തെ വിലക്കിയിരുന്നതാണ്. എന്നാല്‍ ഇത് ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് ഡ്രോണ്‍ വഴി രാവിലെ നിരീക്ഷണം നടത്തുകയായിരുന്നു.

നിരോധനാജ്ഞ ലംഘിച്ചതിനും, ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാതെ പുറത്തിറങ്ങിയതിനും കൂട്ടം കൂടിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എപ്പിഡെമിക് ആക്ട് പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന 

Tags:    

Similar News