തദ്ദേശ തിരഞ്ഞെടുപ്പ്: നാല് മണിക്കൂറിനുള്ളില്‍ പോള്‍ ചെയ്തത് 45 ശതമാനത്തിനു മുകളില്‍

Update: 2020-12-14 07:09 GMT

കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മിക്ക ജില്ലകളിലും 45 ശതമാനത്തില്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജില്ലകള്‍ തിരിച്ചുള്ള കണക്കും കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

മലപ്പുറം ജില്ല: തിരൂര്‍ 45.99, വേങ്ങര 44.23, താനൂര്‍ 45.35, തിരൂരങ്ങാടി 44.07, കുറ്റിപ്പുറം 44.84, മങ്കട 46.23, പെരിന്തല്‍മണ്ണ 43.74, മലപ്പുറം 46.76, അരീക്കോട് 48.23

കൊണ്ടോട്ടി 47.85, കാളികാവ് 45.38, വണ്ടൂര്‍ 45.20, നിലമ്പൂര്‍ 47.95, പൊന്നാനി 46.07, പെരുമ്പടപ്പ് 42.48,

കോഴിക്കോട് ജില്ല: വടകര 45.64, തൂണേരി 46.17, കുന്നുമ്മല്‍ 48.51, തോടന്നൂര്‍ 44.07, മേലാടി 43.93, പേരാമ്പ്ര 48.73, ബാലുശ്ശേരി 47.29, പന്തലായനി 48.16, ചേലന്നൂര്‍ 47.33, കൊടുവളളി 46.32, കുന്നമംഗലം 48.02, കോഴിക്കോട് 42.63.

കണ്ണൂര്‍: കല്ല്യാശ്ശേരി 45.78, പയ്യന്നൂര്‍ 49.92, തളിപ്പറമ്പ് 48.29, ഇരിക്കൂര്‍ 47.13, കണ്ണൂര്‍ 45.34, ഇടക്കാട് 47.57, തലശ്ശേരി 47.55, കൂത്തുപറമ്പ് 45.05, പാനൂര്‍ 47.24, ഇരിട്ടി 47.67, പേരാവൂര്‍ 43.45.

കാസര്‍ഗോഡ്: കാറടുക്ക 47.80, മഞ്ചേശ്വരം 40.83, കാസര്‍ഗോഡ് 39.50, കാഞ്ഞങ്ങാട് 44.21, പരപ്പ 50.74, നീലേശ്വരം 50.67. 

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.