തദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2022-05-20 13:20 GMT

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ ഉപതരിഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ സര്‍ക്കാരിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനായെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 2,95,006 വീടുകള്‍ പൂര്‍ത്തിയാക്കി. അടുത്ത മാസം മൂന്ന് ലക്ഷമാവും. 2017-21 കാലത്ത് ലൈഫ് പദ്ധതിയില്‍ 2,62,131 വീടുകള്‍ പൂര്‍ത്തിയാക്കി. പുതിയ സര്‍ക്കാരിന്റെ കാലത്ത് 32875 വീടുകള്‍.

20750 ഓഫിസുകളില്‍ കെ ഫോണാണ് ഉപയോഗിക്കുന്നത്. പിഎസ് സി വഴിയുള്ള നിയമനങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Tags: