തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം പുരോഗമിക്കുന്നു

Update: 2020-11-16 15:14 GMT

കല്‍പ്പറ്റ: വയനാട്ടില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ 11ഉം കല്‍പ്പറ്റ നഗരസഭയിലേക്ക് 3ഉം സുല്‍ത്താന്‍ ബത്തേരി നഗരസഭയിലേക്ക് 3ഉം പത്രികകളാണ് ലഭിച്ചത്.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് 1, കല്‍പ്പറ്റ ബ്ലോക്ക് 1, പനമരം ബ്ലോക്ക് 5, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 14, തിരുനെല്ലി 1, എടവക 14, തൊണ്ടര്‍നാട് 3, തവിഞ്ഞാല്‍ 3, നൂല്‍പ്പുഴ 21, നന്‍മേനി 22, വെങ്ങപ്പള്ളി 10, വൈത്തിരി 1, തരിയോട് 1, മേപ്പാടി 1, മൂപ്പൈനാട് 8, കോട്ടത്തറ 4, മുട്ടില്‍ 1, പടിഞ്ഞാറത്തറ 7, പനമരം 7, പൂതാടി 5, പുല്‍പ്പള്ളി 15, മുളളന്‍കൊല്ലി 8 എന്നിങ്ങനെ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.