തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു

Update: 2020-11-19 11:48 GMT

വയനാട്: തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക്തല നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. തഹസില്‍ദാര്‍മാരായ ബി. അഫ്സല്‍, പി.എം കുര്യന്‍, ജോസ് പോള്‍ ചിറ്റിലപ്പള്ളി, കെ.ജി. സുരേഷ്ബാബു എന്നിവരെയാണ് യഥാക്രമം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഇ. മുഹമ്മദ് യൂസഫാണ് ജില്ലാതല നോഡല്‍ ഓഫിസര്‍.

വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ജി.ഫനിന്ദ്ര കുമാര്‍ റാവുവാണ് പൊതു നിരീക്ഷകന്‍. സീനിയര്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

Similar News