തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: സംസ്ഥാനത്ത് ഉച്ചവരെ 42.42 ശതമാനം പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ് നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. ഉച്ചയ്ക്ക് 12.45 ന് പറത്തുവിട്ട കണക്കനുസരിച്ച് അഞ്ച് ജില്ലകളിലായി 42.42 ശതമാനം പോളിങ് നടന്നു.
തിരുവനന്തപുരം 39.47 ശതമാനം, കൊല്ലം 42.91 ശതമാനം, ആലപ്പുഴ 45.09 ശതമാനം, പത്തനംതിട്ട 43.71 ശതമാനം, ഇടുക്കി 43.63 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം.
തിരുവനന്തപുരം കോര്‍പറേഷനില്‍ 32.65 ശതമാനവും കൊല്ലം കോര്‍പറേഷനില്‍ 35.02 ശതമാനവും പോളിങ് നടന്നു.
യത്രത്തകരാറു മൂലം ചില പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു. വോട്ടര്‍മാര്‍ സമൂഹിക അകലം പാലിച്ചാണ് നില്‍ക്കുന്നത്. പലയിടങ്ങളിലും നീണ്ട ക്യൂ ദൃശ്യമാണ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്.