വായ്പാ തട്ടിപ്പ്: നിയമസഭയ്ക്കു മുന്നില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
ഭുവനേശ്വര്‍: ഒഡീഷാ നിയമസഭയ്ക്കു മുന്നില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്യാനായിരുന്നു മൂന്നു പേരുടെയും ശ്രമം. തലയില്‍ മണ്ണെണ്ണ ഒഴിച്ചെങ്കിലും തീപ്പെട്ടി ഉരസുന്നതിനു മുമ്പ് സുരക്ഷ സേനയെത്തി മൂന്നു പേരെയും രക്ഷിച്ചു.
ഒഡീഷയിലെ കട്ടക്കില്‍ അത്താഘറിലെ കര്‍ഷകരാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അത്താഘര്‍ ജില്ലാ കോപറേറ്റീവ് ബാങ്കില്‍ നിന്ന് ഇവരറിയാതെ ചിലര്‍ വായ്പയെടുത്തിരുന്നു. വായ്പ കുടിശ്ശികയായപ്പോള്‍ പണം തിരിച്ചടക്കാന്‍ ബാങ്ക് ഇവരോട് ആവശ്യപ്പെട്ടു. ആ സമയത്താണ് വായ്പയുണ്ടെന്ന കാര്യം പോലും കര്‍ഷകരറിയുന്നത്. തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കര്‍ഷകരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു.