പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പുതിയ പട്ടികയില്‍ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പൂര്‍ണ്ണമായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ഇലവമ്മൂട് ചാലപ്പറമ്പ് പ്രദേശം), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 19 (പൂര്‍ണ്ണമായും), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പരുത്തിപ്പാറ കുരിശുമുക്ക് മുതല്‍ ഐടിസി പടി റോഡ് വരെ), വാര്‍ഡ് 15 (ലക്ഷംവീട് കോളനിയും അയണിവിള പ്രദേശവും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (കുരിശുമുട്ടം അംഗനവാടി, അരണത്തടം, അംബേദ്കര്‍ കോളനി പ്രദേശം എന്നിവ) എന്നീ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണാണ്.
27 മുതല്‍ ജൂലൈ 3 വരെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണമുള്ളത്.